ഒക്ലഹോമ ഹോളി ഫാമിലി ദേവാലയത്തില്‍ തിരുനാള്‍ സമാപിച്ചു
Saturday, September 5, 2015 8:05 AM IST
ഒക്ലഹോമ സിറ്റി: ഒക്ലഹോമ ഹോളിഫാമിലി സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ തിരുക്കുടുംബത്തിന്റെ തിരുനാള്‍ ഓഗസ്റ് 30 നു ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു. ഫാ. ജോ പാലാട്ടി എംഎസ്എഫ്എസ് മുഖ്യകാര്‍മികകനായിരുന്നു. ഫാ പോള്‍ കൊടകരക്കാരാന്‍, വികാരി ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സമൂഹബലിയോടനുബന്ധിച്ച് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണവും നടന്നു.

തുടര്‍ന്നു തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണം നടന്നു. തിരുനാളിന്റെ ഭാഗമായി എല്ലാ വര്‍ഷവും ഒരുക്കി വരാറുള്ള കാര്‍ണിവല്‍, ഭക്ഷണമേള, ഗാനമേള, കലാപരിപാടികള്‍, നാടകം എന്നിവ ഇടവക ജനങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നു. നാടകത്തിന്റെ രചനയും സംവിധാനവും ഇടവകാംഗം വിവേക് പയ്യപ്പള്ളി നിര്‍വഹിച്ചു. സ്നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു. എം.എം. സിബിമോന്‍, സാബു തോമസ് എന്നിവര്‍ തിരുനാളിന്റെ കോ ഓര്‍ഡിനേറ്റര്‍മാരായിരുന്നു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍