പത്താം തരം തുല്യതാ കോഴ്സ്; രജിസ്ട്രേഷന്‍ കെഎംസിസിയില്‍ തുടരുന്നു
Saturday, September 5, 2015 8:01 AM IST
ദുബായി: കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരത മിഷന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ പരീക്ഷക്കുള്ള (2015-16)ലെ നാലാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്ത് തുടരുന്നു.

ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോയവര്‍ക്കും ഇടയ്ക്ക് പഠനം നിര്‍ത്തേണ്ടി വന്നവരുമായ പ്രവാസികള്‍ക്ക് തുടര്‍ പഠനത്തിന് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ദുബായി കെഎംസിസി മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്‍മാന്‍ അഡ്വ. സാജിദ് അബൂബക്കര്‍, സാക്ഷരതാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു.

എഴാം ക്ളാസോ, തുല്യതാ എഴാം ക്ളാസോ പാസായ 17 വയസ് പൂര്‍ത്തിയായ ആര്‍ക്കും പത്താതരം തുല്യതാ പരീക്ഷ എഴുതാന്‍ യോഗ്യതയുണ്ട്. പത്താം തരാം തുല്യതാ പരീക്ഷ പാസാകുന്നവര്‍ക്ക് എസ്എസ്എല്‍സി പാസായവരെ പോലെ ഉപരിപഠനത്തിനും പിഎസ്സി പ്രാരംഭ നിയമനത്തിനും പ്രമോഷനും അര്‍ഹതയുണ്ടയിരിക്കും. ദുബായി കെഎംസിസി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സ് ആദ്യ രണ്ടു ബാച്ചുകള്‍ നൂറു ശതമാനം വിജയത്തോടെ പൂര്‍ത്തീകരിക്കുകയും മൂന്നാം ബാച്ച് പഠിതാക്കള്‍ പരീക്ഷയുടെ തയാറെടുപ്പിലുമാണ്. ദുബായി എന്‍ഐ മോഡല്‍ സ്കൂളിലായിരിക്കും പരീക്ഷ സെന്റര്‍. ഫീസ് അടയ്ക്കുന്നതിനും ഫോം പൂരിപ്പിക്കുന്നതിനും ദുബായി കെഎംസിസിയില്‍ സൌകര്യം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30ആണ്.

വിവരങ്ങള്‍ക്ക് 04 2727773.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍