കൈരളി ഫുജൈറ ഈദ്-ഓണാഘോഷം നടത്തി
Saturday, September 5, 2015 5:24 AM IST
ഫുജൈറ: ഈസ്റ് കോസ്റ് മേഖലയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ ഈ വര്‍ഷത്തെ ഈദ്-ഓണാഘോഷം സെപ്റ്റംബര്‍ നാലിനു (വെള്ളി) ഫുജൈറ നാഷണല്‍ തിയേറ്ററില്‍ നടന്നു.

ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ രാജു ബാലകൃഷ്ണന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കൈരളി യൂണിറ്റ് പ്രസിഡന്റ് അനീഷ് ആയാടത്തില്‍ അധ്യക്ഷത വഹിച്ചു. കൈരളി സെന്‍ട്രല്‍ പ്രസിഡന്റ് അബ്ദുള്‍ റസാഖ്, സെന്‍ട്രല്‍ സെക്രട്ടറി സന്തോഷ്കുമാര്‍, സെന്‍ട്രല്‍ വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫുജൈറ യൂണിറ്റ് സെക്രട്ടറി സി.കെ. ലാല്‍ സ്വാഗതവും സിസി അംഗം വി. സുഭാഷ് നന്ദിയും പറഞ്ഞു.

രാവിലെ വനിതാ പ്രവര്‍ത്തകര്‍ പൂക്കളം അണിയിച്ചൊരുക്കി. തുടര്‍ന്നു ഫുജൈറ ഇന്ത്യന്‍ സ്കൂളില്‍ നടന്ന വിഭവസമൃദ്ധമായ ഓണ സദ്യയില്‍ നൂറുകണക്കിനാളുകള്‍ സംബന്ധിച്ചു. ആഘോഷപരിപാടികളുടെ ഭാഗമായി തിരുവാതിര, ഒപ്പന, വ്യത്യസ്തമായ നൃത്തങ്ങള്‍, ഗാനങ്ങള്‍, ഘോഷയാത്ര, കോല്‍ക്കളി, ശിങ്കാരിമേളം, ഗാനമേള തുടങ്ങിയവയും അരങ്ങേറി.