യെമന്‍ നമ്മുടെ കരുതല്‍: കാമ്പയിനില്‍ ദുബായി കെഎംസിസിയും
Saturday, September 5, 2015 5:24 AM IST
ദുബായി: എമിരേറ്റ്സ് റെഡ് ക്രസന്റ് ആഭിമുഖ്യത്തില്‍ 'യെമന്‍ നമ്മുടെ കരുതല്‍' എന്ന പ്രമേയത്തില്‍ പത്ത് മില്യന്‍ ജനങ്ങള്‍ക്കു സഹായമെത്തിക്കുന്ന മനുഷ്യ കാരുണ്യ സഹായ കാമ്പയിനില്‍ ദുബായി കെഎംസിസിയും പങ്കുചേരുന്നു. എല്ലാ അംഗങ്ങളും ഒരു ദിവസത്തെ ശമ്പളം യെമന്‍ സഹായ നിധിയിലേക്കു നല്‍കിയാണ് ഈ സംരംഭത്തില്‍ കൈകോര്‍ക്കുന്നത്. ഭക്ഷണ സാധനങ്ങളും പുതിയ വസ്ത്രങ്ങളും നല്‍കി അംഗങ്ങള്‍ അല്ലാത്ത എല്ലാ പ്രവാസികള്‍ക്കും ഈ സംരംഭത്തില്‍ പങ്കു ചേരാവുന്നതാണ്. ഇത്തരത്തില്‍ നല്‍കുന്ന ആവശ്യ സാധങ്ങള്‍ സ്വീകരിക്കാനുള്ള സംവിധാനം ദുബായി കെഎംസിസി ആസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.

മുഴുവന്‍ കെഎംസിസി അംഗങ്ങളും പ്രാവസികളും ഈ ദൌത്യവുമായി സഹകരിക്കണമെന്നു പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍. ഷുക്കൂര്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 04 2727773.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍