ട്വിറ്ററിന്റെ പുതിയ സിഇഒ സാധ്യതാ പട്ടികയില്‍ ഇന്ത്യക്കാരി മുന്നില്‍
Saturday, September 5, 2015 5:24 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ജനപ്രിയ സോഷ്യല്‍നെറ്റ് വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യക്കാരി എത്തുമെന്നു റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വംശജ പദ്മശ്രീ വാര്യര്‍ ട്വിറ്ററിനെ നയിക്കാന്‍ എത്തുമെന്നാണ് അമേരിക്കന്‍, യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിസ്കോയുടെ ചീഫ് ടെക്നോളജി ഓഫീസറായിരുന്ന പദ്മശ്രീ വാര്യര്‍ കഴിഞ്ഞ ജൂണിലാണുസ്ഥാനം രാജിവച്ചത്. മോട്ടോറോളയുടെ വൈസ് പ്രസിഡന്റ്, മോട്ടോറോള എനര്‍ജി സിസ്റത്തിന്റെ ജനറല്‍ മാനേജര്‍ എന്നീ നിലകളിലും അവര്‍ മികവ് തെളിയിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ നൂറു വനിതകളുടെ ലിസ്റില്‍ 73-ാം സ്ഥാനമാണ് പദ്മശ്രീക്കുള്ളത്.

സിബിഎസിന്റെ തലവന്‍ ജിം ലാന്‍സോണിന്റെ പേരും സിഇഒ പട്ടികയില്‍ ഉണ്ട്. സോഷ്യല്‍ മീഡിയയുടെ മുന്നേറ്റത്തില്‍ ഈയിടെയായി ട്വിറ്റര്‍ താഴോട്ട് പോയിരുന്നു. ഇതേത്തുടര്‍ന്നാണു പുതിയ മേധാവികളെ നിയമിക്കാന്‍ കമ്പനി നീക്കം നടത്തുന്നത്. ട്വിറ്റര്‍ സഹസ്ഥാപകനായ ജാക് ഡോര്‍സിയാണ് നിലവിലെ ആക്ടിംഗ് സിഇഒ.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍