കെഎംസിസി യാത്രയയപ്പു നല്‍കി
Friday, September 4, 2015 8:06 AM IST
റിയാദ്: കെഎംസിസിയുടെ സൌദി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയും സൌദി അറേബ്യയിലെ പൊതുവേദികളില്‍ അറിയപ്പെടുന്ന പ്രഭാഷകനുമായ റഫീഖ് പാറക്കല്‍ രണ്ടര പതിറ്റാണ്ട് നീണ്ട തന്റെ പ്രവാസിജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.

കെഎംസിസിയുടെ ശക്തനായ പ്രാസംഗികനും സംഘാടകനുമായ അദ്ദേഹത്തിനു റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രൌഢോജ്വലമായ യാത്രയയപ്പു നല്‍കി. ജിദ്ദയിലും റിയാദിലുമായി തുടര്‍ച്ചയായി 19 വര്‍ഷം കീ റെന്റ് എ കാര്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന റഫീഖ് പാറക്കല്‍ കെഎംസിസിയുടെ മാത്രമല്ല റിയാദിലെ സാമൂഹ്യ ജീവികാരുണ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്നു.

മുസ്ലിം സ്റുഡന്‍സ് ഫെഡറേഷനിലൂടെ പൊതുരംഗത്തേക്ക് വന്ന മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്വദേശിയായ റഫീഖ് തിരൂരങ്ങാടി പിഎസ്എംഒ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റഫീഖ് പിന്നീട് ലീഗ് പിളര്‍ന്നപ്പോള്‍ ഐഎന്‍എല്ലില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സൌദി അറേബ്യയില്‍ ഐഎന്‍എല്ലിന്റെ പ്രവാസിഘടകമായ ഐഎംസിസി ഭാരവാഹിയായിരുന്നു. മൂന്നു വര്‍ഷം മുമ്പണ് മുസ്ലിം ലീഗില്‍ മടങ്ങിയെത്തി കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനായത്.

റിയാദ് കെഎംസിസി ഓഫീസില്‍ നടന്ന യാത്രയയപ്പു ചടങ്ങ് നാഷണല്‍ കമ്മിറ്റി ജനറള്‍ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഹമീദ് വാണിമേല്‍, നാസര്‍ കാരന്തൂര്‍, അബ്ദുള്ള വല്ലാഞ്ചിറ, സി.പി മുസ്തഫ, മുഹമ്മദ് കോയ തങ്ങള്‍, റസാഖ് വളക്കൈ, അബ്ദുസലാം തൃക്കരിപ്പൂര്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ഷംസു പെരുമ്പട്ട, പി.സി അലി, ബഷീര്‍ താമരശേരി, ബഷീര്‍ ചേറ്റുവ, അഡ്വ. അനീര്‍ ബാബു പെരിഞ്ചീരി, ഷൌക്കത്ത്, അഷ്റഫ് മൌലവി, ഫിറോസ്, നൂറുദ്ദീന്‍ കൊട്ടിയം, മജീദ് കരുനാഗപ്പള്ളി, സുഹൈല്‍ കൊടുവള്ളി, നൌഷാദ് കുനിയില്‍ തുടങ്ങിയവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു സംസാരിച്ചു. ജന. സെക്രട്ടറി എം. മൊയ്തീന്‍ കോയ സ്വാഗതവും ജലീല്‍ തിരൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍