ക്രേഫെല്‍ഡില്‍ സീറോ മലങ്കര കുര്‍ബാനയും യാത്രയയപ്പു സമ്മേളനവും
Friday, September 4, 2015 8:04 AM IST
ക്രേഫെല്‍ഡ്: ജര്‍മനിയിലെ മ്യുന്‍സ്റര്‍ രൂപതയിലെ കാമ്പ്ലിന്റ്ഫോര്‍ട്ട് സെന്റ് ജോസഫ് ഇടവകയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സേവനം അനുഷ്ടിച്ചശേഷം മാതൃരൂപതയായ തിരുവല്ല അതിരൂപതയിലേയ്ക്ക് മടങ്ങിപ്പോകുന്ന റവ.ഡോ ജോസഫ് വാളംപറമ്പിലിന് ക്രേഫെല്‍ഡിലെ മലങ്കര സമൂഹം യാത്രയയപ്പു നല്‍കുന്നു.

സെപ്റ്റംബര്‍ ആറിനു (ഞായര്‍) ഉച്ചകഴിഞ്ഞ് ക്രേഫെല്‍ഡിലെ സെന്റ് ജോഹനസ് ബാപ്റ്റിസ്റ് (ജോഹാനസ് പ്ളാറ്റ്സ് 40, 47805 ക്രേഫെല്‍ഡ്) ദേവാലയത്തില്‍ മലങ്കരസഭാ ചാപ്ളെയിന്‍ ഫാ.സന്തോഷ് തോമസ്, ഫാ.ജോസഫ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് പാരീഷ് ഹാളില്‍ യാത്രയയപ്പു സമ്മേളനവും കാപ്പിസല്‍ക്കാരവും ഉണ്ടായിരിക്കും. റവ. ഡോ.ജോസഫ് റോമില്‍നിന്നാണു ഡോക്ടറേറ്റ് നേടിയത്്.

വിവരങ്ങള്‍ക്ക്: ഫാ. സന്തോഷ് തോമസ് (ചാപ്ളെയിന്‍) 06995196592/017680383083, ജോയ് ഉഴത്തില്‍ (സെക്രട്ടറി) 02151 519478, വര്‍ഗീസ് കൊച്ചേത്തു (ട്രഷറര്‍) 02151 316522.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍