ലോസ് ആഞ്ചലസ് സെന്റ് പയസ് ടെന്‍ത് ക്നാനായ ദേവാലയത്തില്‍ തിരുനാള്‍
Friday, September 4, 2015 8:03 AM IST
ലോസ് ആഞ്ചലസ്: മോന്തി ബെല്ലോയിലെ ക്നാനായ ദേവാലയത്തില്‍ വിശുദ്ധ പത്താം പിയൂസിന്റെ തിരുനാളിനു സെപ്റ്റംബര്‍ നാലിനു (വെള്ളി) കൊടിയേറും. വൈകുന്നേരം 7.30 നു നടക്കുന്ന കൊടിയേറ്റു കര്‍മത്തിനു വികാരി ഫാ. സിജു മുടക്കോടില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു ദിവ്യബലിയും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ഒമ്പതിനു (ബുധന്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാന.#്ക്ക് കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ട്, ഷിക്കാഗോ ക്നാനായ റീജണ്‍ വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍, സാന്‍ഹൊസെ ഫൊറോന വികാരി ഫാ. പത്രോസ് ചമ്പക്കര എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങില്‍ ലോസ് ആഞ്ചലസിലുള്ള മറ്റു ദേവാലയങ്ങളിലെ വൈദികരും സന്നിഹിതരായിരിക്കും. ബ്രദര്‍ അനൂപ്, വിസിറ്റേഷന്‍ സിസ്റേഴ്സ്, മാളുക്കുട്ടി അമ്മായിക്കുന്നേല്‍, അനീഷ് ആട്ടയില്‍, ടീന മാനുകല്‍, അഷിത ആന്‍ഡ് ആഷ്ലി വട്ടാടിക്കുന്നേല്‍ എന്നിവര്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണം നടക്കും.

വൈകുന്നേരം അഞ്ചിനു നടക്കുന്ന സ്നേഹവിരുന്നോടുകൂടി കലാസന്ധ്യക്കു തിരി തെളിയും. വിസിറ്റേഷന്‍ കോണ്‍വെന്റിലെ സിസ്റര്‍ സെറീന, സിസ്റര്‍ മീര, സിസ്റര്‍ മേബിള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ജോസ് വെട്ടുപാറപ്പുറം സംവിധാനം ചെയ്ത് ഇടവകാംഗങ്ങള്‍ അവതരിപ്പിക്കുന്ന സമാഗമം എന്ന ബൈബിള്‍ നാടകവും തിരുനാളിനു മാറ്റു കൂട്ടും.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും വികാരി ഫാ. സിജു മുടക്കോടില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സിബി വാഴപ്പള്ളി