അയര്‍ലന്‍ഡില്‍ മലയാളി വിദ്യാര്‍ഥി മിലന്‍ മാര്‍ട്ടിന്‍ നിര്യാതനായി
Friday, September 4, 2015 6:02 AM IST
ഡബ്ളിന്‍: വിക്ളോ ആഷ്ഫോര്‍ഡില്‍ താമസിക്കുന്ന ചങ്ങനശേരി പോളയ്ക്കല്‍ ചെറി മാര്‍ട്ടിന്റെയും കാഞ്ഞിരപ്പള്ളി ചിറക്കടവ് ആലപ്പാട്ട് ആന്‍സിയുടെയും മകന്‍ മിലന്‍ മാര്‍ട്ടിന്‍ (15) നിര്യാതനായി. സംസ്കാരം ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ഡോണല്‍, ഫാ. ജോര്‍ജ് അഗസ്റിന്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ സെപ്റ്റംബര്‍ ആറിനു (തിങ്കള്‍) രാവിലെ 11ന് വിക്ളോ സെന്റ് പാട്രിക്സ് ദേവാലയത്തില്‍.

മിലന്‍ വിക്ളോ കൊളാഷ്ക ക്രൈബ സ്കൂള്‍ ജൂണിയര്‍ സെര്‍ട്ട് തേര്‍ഡ് ഇയര്‍ വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ക്ളാസ്മുറിയില്‍ കുഴഞ്ഞുവീണ മിലന്‍ ബൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാം ക്ളാസ് വിദ്യാര്‍ഥി പാട്രിക് ഏകസഹോദരനാണ്.

മിലന്റെ മ്യതദേഹം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരേയും ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഏഴു വരേയും വിക്ളോ ഫ്ളാനരീസ് ഫ്യൂണറല്‍ഹോമില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍