ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഗ്ളാസ്ഗോയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു
Friday, September 4, 2015 5:52 AM IST
ലണ്ടന്‍: ഭദ്രാസന സന്ദര്‍ശനാര്‍ഥം യുകെയില്‍ എത്തിയിരിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഗ്ളാസ്ഗോ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു.

ഗ്ളാസ്ഗോ സാന്‍ഡി ഹില്‍സ് പാരിഷ് ചര്‍ച്ചില്‍ ഓഗസ്റ് അഞ്ചിനു (ശനി) രാവിലെ 8.30ന് പ്രഭാത നമസ്കാരം, തുടര്‍ന്നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. കേരള ചര്‍ച്ചസ് ഓഫ് കൌണ്‍സില്‍ സെക്രട്ടറി റവ. ഡോ. റെജി മാത്യു സഹകാര്‍മികനായിരിക്കും.

കുര്‍ബാനക്കുശേഷം നടക്കുന്ന സമ്മേളനം ഇടവക മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. റവ. ഡോ. റെജി മാത്യു മുഖ്യപ്രഭാഷണം നടത്തും.

വിവരങ്ങള്‍ക്ക്: ഫാ. മാത്യൂസ് കുര്യാക്കോസ് (വികാരി) 07832999325, ട്രസ്റി റെനിസണ്‍ വര്‍ഗീസ് (ട്രസ്റി) 07809487052, സുനില്‍ കെ. ബേബി 07898735973.

പള്ളിയുടെ വിലാസം: ടൌിറമ്യവശഹഹ ജമൃശവെ ഇവൌൃരവ, 28 ആമശഹഹശലീി ഞീമറ, ഏഹമഴീെം ഏ32 ഛഝഝ.