ശ്രുതിലയ മ്യൂസിക്കല്‍ നൈറ്റ് സെപ്റ്റംബര്‍ അഞ്ചിന്
Friday, September 4, 2015 5:28 AM IST
ഷിക്കാഗോ: ശ്രുതിലയ അവതരിപ്പിക്കുന്ന 2015-ലെ ഗ്രാന്റ് മ്യൂസിക്കല്‍ നൈറ്റ് സെപ്റ്റംബര്‍ അഞ്ചാംതീയതി വൈകുന്നേരം ആറു മുതല്‍ ലെമണ്ട് ഹിന്ദു ക്ഷേത്രത്തിലുള്ള നാമത്തിന്റെ ഓഡിറ്റോറിയത്തില്‍ നടത്തുന്നതാണെന്നു ജയരാജ് നാരായണന്‍ അറിയിച്ചു.

അമേരിക്കയിലുള്ള കലാകാരന്മാരെ ഒത്തൊരുമിപ്പിച്ചുകൊണ്ടുള്ള ഒരു കലാവിരുന്നായിരിക്കും ശ്രുതിലയ കാഴ്ചവയ്ക്കുന്നത്. കൂടാതെ ഇന്ത്യന്‍ മ്യൂസിക്കില്‍ തനതായ മികവു തെളിയിച്ചിട്ടുള്ള കലാകാരന്മാരായിരിക്കും ഓര്‍ക്കസ്ട്ര കൈകാര്യം ചെയ്യുന്നത്.

ഈ മ്യൂസിക്കല്‍ നൈറ്റിലേക്കു സംഘാടകര്‍ നിങ്ങള്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. പ്രവേശനം സൌജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 847 943 7643. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം