കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Friday, September 4, 2015 5:27 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യത്തെ മലയാളിസംഘടനയായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ അഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം നാലിനു ഗ്ളെന്‍ ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍വച്ചു നടക്കുന്നതാണ്.

വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. പൊതുസമ്മേളനത്തില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണി, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ ജോയി തോമസ്, പിഎസ്സി മെമ്പര്‍ റോസ് ബെല്‍, ഫോമ-ഫൊക്കാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്. ട്രൈസ്റേറ്റിലെ എല്ലാ മലയാളികളുടേയും സഹകരണം പ്രതീക്ഷിക്കുന്നതായി കേരളസമാജം പ്രസിഡന്റ് കുഞ്ഞ് മാലിയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം