ടിഎംഎസ് ഓണാഘോഷം സെപ്റ്റംബര്‍ 12ന്
Friday, September 4, 2015 5:24 AM IST
ടൊറന്റോ: ടൊറന്റോ മലയാളി സമാജം (ടിഎംഎസ്) ഓണാഘോഷം സെപ്റ്റംബര്‍ 12ന് (ശനിയാഴ്ച) വൈകുന്നേപം 4.30നു ബ്രാംപ്ടണിലെ ചിങ്കൂസി സെക്കന്‍ഡറി സ്കൂളില്‍ നടക്കും. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കും കലാവിരുന്നിനും പുറമെ തിരുവാതിരകളി വിജയികള്‍ക്ക് 500 ഡോളറും പൂക്കളം വിജയികള്‍ക്ക് 300 ഡോളറുമാണു സമ്മാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് ഷിബു ജോണ്‍, സെക്രട്ടറി ഷാബു കാട്ടുകുടിയില്‍, ട്രഷറര്‍ ജോസി കാരക്കാട്ട് എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം