ഡെന്‍മാര്‍ക്കില്‍ ഇരട്ട പൌരത്വം യാഥാര്‍ഥ്യമായി
Thursday, September 3, 2015 8:06 AM IST
കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്കില്‍ താമസിക്കുന്ന വിദേശികളുടെയും വിദേശത്തു താമസിക്കുന്ന ഡാനിഷ് പൌരന്മാരുടെയും ദീര്‍ഘകാല ശ്രമത്തിനൊടുവില്‍ രാജ്യത്ത് ഇരട്ട പൌരത്വം യാഥാര്‍ഥ്യമായി.

യൂറോപ്യന്‍ യൂണിയനിലെ ഇതര രാജ്യങ്ങളില്‍ ഏറെയും നേരത്തേതന്നെ നാച്വറലൈസേഷന്‍ വഴിയുള്ള ഇരട്ട പൌരത്വം അംഗീകരിച്ചിരുന്നു. 2014 ഡിസംബറിലാണ് ഡാനിഷ് പാര്‍ലമെന്റ് ഇതിനുള്ള ബില്‍ പാസാക്കിയത്. പ്രാബല്യത്തില്‍ വന്നത് സെപ്റ്റംബര്‍ ഒന്നിനും (ചൊവ്വ).

ഡാനിഷ് പൌരത്വം ഉപേക്ഷിക്കാതെ ഇതര രാജ്യങ്ങളിലെ പൌരത്വം സ്വീകരിക്കാനോ, ഇതര രാജ്യങ്ങളിലെ പൌരത്വം ഉപേക്ഷിക്കാതെ ഡാനിഷ് പൌരത്വം സ്വീകരിക്കാനോ ഇതുവരെ സാധ്യമായിരുന്നില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍