മമ്മൂട്ടി ഫാന്‍സ് യുഎഇ ഘടകം രക്തദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നു
Thursday, September 3, 2015 6:04 AM IST
അബുദാബി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ ഏഴിനു (തിങ്കള്‍) മമ്മൂട്ടി ഫാന്‍സ് യുഎഇ ഘടകം എല്ലാ വര്‍ഷത്തെയും പോലെ രക്തദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഷാര്‍ജ ബ്ളഡ് ബാങ്ക്, ഓള്‍ കേരള ബ്ളഡ് ഡോണേഴ്സ് അസോസിയേഷന്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബായി എന്നിവരുമായി സഹകരിച്ചാണ് കാമ്പയിന്‍ നടത്തുന്നത്.

സെപ്റ്റംബര്‍ ഏഴിനു (തിങ്കള്‍) വൈകുന്നേരം അഞ്ചു മുതല്‍ 10 വരെ ദുബായിലെ അല്‍ ഖിസൈസിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വച്ചാണ് രക്തദാന കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രക്ത ദാനം ചെയ്യുന്നവര്‍ക്ക് അഗആഉഅ യുടെ പ്രിവിലേജ് കാര്‍ഡ് ലഭിക്കും. രക്ത ദാനത്തിനു സന്നദ്ധരായവര്‍ അന്നേ ദിവസം വൈകുന്നേരം അഞ്ചിന് ദുബായിലെ അല്‍ ഖുസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിച്ചേരേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ഷനോജ് 055 1438833, റജീബ് 056 7296804, ഗുലാന്‍ 055 3061773, നൈമു 055 5899683, കബീര്‍ 052 6331043.