കള്‍ച്ചറല്‍ നൈറ്റ് 2015 നുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു
Thursday, September 3, 2015 6:04 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ ആഭിമുഖ്യത്തില്‍ എക്യുമെനിക്കല്‍ ഉള്‍പ്പെട്ട 18 ദേവാലയങ്ങളിലെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് 'കള്‍ച്ചറല്‍ നൈറ്റ് 2015' വിജയകരമായി നടത്തുന്നതിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും എക്യുമെനിക്കല്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കലാസന്ധ്യയില്‍ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൂതന കലാപരിപാടികളും അവതരിപ്പിക്കുന്നതിനുളള ക്രമീകരണങ്ങളാണ് ചെയ്തു വരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 19നു (ശനി) വൈകുന്നേരം അഞ്ചു മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന കള്‍ച്ചറല്‍ നൈറ്റില്‍ ക്രൈസ്തവ മൂല്യങ്ങളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വാദകരമായ കലാ വിഭവങ്ങളാണ് പ്രതിഭകള്‍ ഒരുക്കുന്നത്.

കേരളത്തിലെ വിവിധ ജീവകാരുണ്യ സുവിശേഷ പദ്ധതികളിലേക്കുളള ധന സമാഹരണാര്‍ഥമാണ് കലാസന്ധ്യ സംഘടിപ്പിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക്: ഫാ. ഏബ്രഹാം സഖറിയ 832 466 3153, റവ. കെ.ബി. കുരുവിള 281 636 0327, ഡോ. അന്ന ഫിലിപ്പ് 713 305 2772, റോബിന്‍ ഫിലിപ്പ് 713 408 4326, റെജി ജോണ്‍ 832 723 7995.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി