ഡാളസ്: തൊണ്ണൂറ്റിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണം സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ നാലിന് (വെള്ളി) അനുസ്മരണം സംഘടിപ്പിച്ചിരിക്കുന്നത്.
എ.പി.ജെ. അബ്ദുള്‍ കലാമിനെക്കുറിച്ചുള്ള അനുസ്മരണങ്ങള്‍ പങ്കുവയ്ക്കുവാന്‍ താത്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ഓഗസ്റ് ഏഴിനു (ശനി) സംഘടിപ്പിച്ച തൊണ്ണൂറ്റിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'സ്വവര്‍ഗ വിവാഹം' എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. പ്രമുഖ ചിന്തകനും മലയാള സാഹിത്യകാരനുമായ സക്കറിയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രശസ്ത ചിന്തനും എഴുത്തുകാരനുമായ സി. ആന്‍ഡ്രൂസ് ആണ് പ്രബന്ധം അവതരിപ്പിച്ചത്. ആനുകാലിക സംഭവങ്ങളുടെ വെളിച്ചത്തില്‍ സ്വവര്‍ഗ വിവാഹ ജീവിതത്തിലേയ്ക്ക് ഒരു എത്തിനോട്ടം നടത്തുവാന്‍ ചര്‍ച്ചകള്‍ വഴി തെളിച്ചു.
ഡോ. മാര്സലിന് ജെ. മോറിസ്, പ്രഫ. എം.ടി. ആന്റണി, തമ്പി ആന്റണി, മനോഹര്‍ തോമസ്, ഡോ. തെരേസ ആന്റണി, ഡോ. എന്‍.പി. ഷീല, ഡോ. ആനി കോശി, എ.സി. ജോര്‍ജ്, രാജു തോമസ്, അലക്സ് കോശി വിളനിലം, ടോം ഏബ്രഹാം, മോന്‍സി കൊടുമണ്‍, തോമസ് കൂവള്ളൂര്‍, മാത്യു നെടുംകുന്നേല്‍, ബാബു തോമസ്, ജി. സന്തോഷ്, സജി കരിമ്പന്നൂര്‍, വര്‍ഗീസ് സ്കറിയ, ജോണ്‍ തോമസ്, ജേക്കബ് തോമസ്, കുരുവിള ജോര്‍ജ്, സുനില്‍ മാത്യു വല്ലാത്തറ, വര്‍ഗീസ് ഏബ്രഹാം സരസോട്ട, പി.വി. ചെറിയാന്, ജോസഫ് മാത്യു, ജയിന് മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൂടാതെ അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്തു.
എല്ലാ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചകള്‍ തോറുമായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും 18572320476 കോഡ് 365923 എന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ്.
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. ഷമശി@ാൌിറമരസമഹ.രീാ, ശിലൃിേമശീിേമഹാമഹമ്യമഹമാ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക്: 8133893395, 9725052748.