ബ്രോംലിയില്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം
Thursday, September 3, 2015 6:02 AM IST
ബ്രോംലി: ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബ്രോംലിയില്‍ സെപ്റ്റംബര്‍ അഞ്ച്, ആറ് (ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. വൈകുന്നേരം 6.30 മുതല്‍ രാത്രി 10 വരെയാണ് ധ്യാനം. കുട്ടികള്‍ക്ക് പ്രത്യേക സെഷന്‍ ഉണ്ടായിരിക്കും.

ദൈവാനുഗ്രഹത്തില്‍ നിറഞ്ഞ് കുടുംബ നവീകരണത്തിന്റെ ദൈവാനുഭവം നുകരാന്‍ ബ്രോംലി സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. സാജു പിണക്കാട്ട് ഏവരേയും സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ഖീലുെവ’ ഇമവീേഹശര ഇവൌൃരവ, ജഹമശീംഹമില,ആൃീാഹല്യ,ഗലി. ആഞ1 2ജഞ.

വിവരങ്ങള്‍ക്ക്: സിബി മാത്യു 07412261169, ബിജു ചാക്കോ 07794778252.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ