കുവൈത്ത് വയനാട് അസോസിയേഷന്‍ ചികിത്സാ സഹായധനം വിതരണം ചെയ്തു
Thursday, September 3, 2015 6:02 AM IST
കുവൈത്ത്: കുവൈത്തില്‍ ജോലി ചെയ്യുന്ന വയനാട്ടുകാരുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി രൂപീകരിച്ച കുവൈത്ത് വയനാട് അസോസിയേഷന്‍ (ഗണഅ), ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച തുകയായ 127,224 രൂപ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരള്‍മാറ്റ ശസ്ത്രക്രിയക്ക് തയാറെടുക്കുന്ന പുല്‍പ്പള്ളി ചീയമ്പം സ്വദേശി മനാഫിനു കൈമാറി.

ഓഗസ്റ് 20നു വയനാട്ടിലെ കേണിച്ചിറയില്‍ നടന്ന പൊതുപരിപാടിയില്‍ അസോസിയേഷന്‍ സെക്രട്ടറി റെജി ചിറയത്ത് ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി.

കുവൈറ്റ്-വയനാട് അസോസിയേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുഖ്യ മന്ത്രി അഭിനന്ദിച്ചു.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും അഞ്ചു ലക്ഷം രൂപ മനാഫിനു അനുവദിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍