കുടിയേറ്റ പ്രശ്നം രൂക്ഷം: ഹംഗറിയില്‍ സംഘര്‍ഷം, സ്പെയ്നിലും മെഡിറ്ററേനിയനിലും അറസ്റ്
Thursday, September 3, 2015 6:00 AM IST
ബുഡാപെസ്റ്: ഹംഗറിയില്‍ അഭയാര്‍ഥികളുടെ വന്‍ സംഘവും പോലീസും ഏറ്റുമുട്ടി. സംഘര്‍ഷം രൂക്ഷമായതോടെ ബുഡാപെസ്റ് സ്റേഷന്‍ ഒഴിപ്പിച്ചു.

രാജ്യത്തിന്റെ അതിര്‍ത്തികളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സൂചന നല്‍കിയതിനു പിന്നാലെയാണ് അനിഷ്ട സംഭവങ്ങള്‍.

ബുഡാപെസ്റ് സ്റേഷന്‍ വഴി ഓസ്ട്രിയയിലെ വിയന്നയിലേക്കും ജര്‍മനിയിലെ മ്യൂണിച്ചിലേക്കും കടക്കാന്‍ നൂറുകണക്കിന് അഭയാര്‍ഥികളാണ് എത്തിച്ചേര്‍ന്നത്. ഹെല്‍മെറ്റും ബാറ്റണും ധരിച്ച നൂറോളം പോലീസുകാര്‍ വിചാരിച്ചിട്ടും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല.

ഇതിനിടെ, കാറിന്റെ ബോണറ്റിനടിയില്‍ എന്‍ജിനടുത്ത് ഒളിച്ചിരുന്ന് സ്പാനിഷ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെ അവശനിലയില്‍ പോലീസ് കസ്റഡിയിലെടുത്തു. മെഡിറ്ററേനിയന്‍ കടലില്‍ നൂറോളം പേരെ കുത്തിനിറച്ച റബര്‍ ബോട്ട് ഇറ്റാലിയന്‍ നേവിയും കസ്റഡിയിലെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍