ലുഫ്ത്താന്‍സ പൈലറ്റുമാര്‍ സമരത്തിലേയ്ക്ക്
Thursday, September 3, 2015 5:59 AM IST
ബര്‍ലിന്‍: ജര്‍മന്‍ ദേശീയ വിമാനസര്‍വീസായ ലുഫ്ത്താന്‍സായിലെ പൈലറ്റുമാര്‍ പണിമുടക്കിലേയ്ക്ക്. ഏതു നിമിഷവും പൈലറ്റുമാര്‍ സമരം ആരംഭിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്നാണ് പൈലറ്റുമാരുടെ യൂണിയന്‍ (വിസി) മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച രാവിലെ കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വേതനം, റിട്ടയര്‍മെന്റ് തുടങ്ങിയ വിഷയത്തിലാണ് പൈലറ്റുമാരുടെ പണിമുടക്കിന്റെ ആധാരം.

പണിമുടക്ക് തുടങ്ങിയാല്‍ ലുഫ്ത്താന്‍സ പാസഞ്ചര്‍ സര്‍വീസ്, കാര്‍ഗോ, ലോ കോസ്റ് സര്‍വീസ് എന്നിവകളെ ബാധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഈ വര്‍ഷം പലതവണ പണിമുടക്കിയ പൈലറ്റുമാര്‍ ഇത്തവണയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുമെന്നുറപ്പാണ്. എന്നിട്ടും മാനേജ്മെന്റ് പ്രശ്നത്തിനു പരിഹാരം കാണാതെ സര്‍വീസ് നടത്തുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍