ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ ചലച്ചിത്രതാരം അര്‍ച്ചന കവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രമുഖ സീരിയല്‍ താരം ഡിനി ദാനിയേല്‍, ഷിക്കാഗോ മലയാളി അസോസിയേഷന് പ്രഥമ പ്രസിഡന്റ് കെ.എസ്. ആന്റണി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഫൊക്കാനാ മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, മോഹന്‍ സെബാസ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ജെസി റിന്‍സി സ്വാഗതവും, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍ കൃതജ്ഞതയും പറഞ്ഞു. ജനറല്‍ സെക്രട്ടറി ബിജി സി. മാണി ആയിരുന്നു മാസ്റര്‍ ഓഫ് സെറിമണി.
ഓണസദ്യയോടുകൂടിയായിരുന്നു ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചത്. എലൈറ്റ് കേറ്ററിംഗ് ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ ഷിക്കാഗോ മലയാളി അസോസിയേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും, കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളായ അര്‍ച്ചന കവിയോടും, ഡിനി ദാനിയേലിനോടുമൊപ്പം വിളമ്പിക്കൊടുത്തു. കേരളത്തനിമയുള്ള വസ്ത്രങ്ങളണിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആയിരത്തോളം വരുന്ന ജനക്കൂട്ടം മെയിന്‍ ഈസ്റ് ഹൈസ്കൂളും പരിസരങ്ങളും ഒരു കൊച്ചു കേരളമാക്കി. ഷാബു മാത്യുവിന്റേയും മത്യാസ് പുല്ലാപ്പള്ളിയുടേയും നേതൃത്വത്തിലുള്ള ടീമാണ് ഓണസദ്യയുടെ ക്രമീകരണങ്ങള്‍ നടത്തിയത്.
തുടര്‍ന്ന് മാവേലി തമ്പുരാനെ സ്വീകരിച്ച് ആനയിച്ചുകൊണ്ട് നടന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് താലപ്പൊലിയേന്തിയ ബാലികമാരും സെറ്റ്സാരിയണിഞ്ഞ തരുണീമണികളും, ചെണ്ടമേളവും, പുലിക്കളിയും കൊഴുപ്പേകി. രഞ്ജന്‍ ഏബ്രഹാം, ജോഷി പുത്തൂരാന്‍, സേവ്യര്‍ ഒറവണക്കളത്തില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവരടങ്ങിയ ടീമാണ് ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ ചെയ്തത്.
ചലച്ചിത്രതാരം അര്‍ച്ചന കവി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ വെച്ച് വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സനില്‍ തോമസിനും, മെലീസ അച്ചേട്ടിനും, സാബു നടുവീട്ടിലും, തൊമ്മന് പൂഴിക്കുന്നേലും സമ്മാനിച്ചു. കലാമേള 2015-ലെ കലാപ്രതിഭയ്ക്കും കലാതിലകത്തിനുമുള്ള ട്രോഫികള്‍ ആന്‍സല്‍ മുല്ലപ്പള്ളിക്കും റിയാ രവിക്കും സമ്മാനിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന് നടത്തിയ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്കും, ചീട്ടുകളി മത്സര വിജയികള്‍ക്കുമുള്ള ട്രോഫികളും സമ്മാനിച്ചു. സമ്മാനദാന ചടങ്ങുകള്‍ക്ക് ജിതേഷ് ചുങ്കത്ത്, സ്റാന്‍ലി കളരിക്കമുറി, ജേക്കബ് മാത്യു പുറയംപള്ളില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്നു നടന്ന കലാവിരുന്നിന്റെ (പൊന്നോണം 2015) അതാരകയായി ആശാ മാത്യുവിനെ ജിമ്മി കണിയാലി സദസിനു പരിചയപ്പെടുത്തി. കലാക്ഷേത്ര ടീം അവതരിപ്പിച്ച അതിമനോഹരമായ തിരുവാതിരയോടുകൂടി ആരംഭിച്ച കലാവിരുന്നില്‍ അജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഗീതസദസ് (സംഗീതകച്ചേരി) കാണികളിലെ ഗൃഹാതുരസ്മരണകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു. സന്ധ്യാ രാധാകൃഷ്ണന് കോറിയോഗ്രാഫി നിര്‍വഹിച്ച മോഹിനിയാട്ടവും, ജിനു വര്‍ഗീസ്, ഷിങ്കാരി സ്കൂള്‍ ഓഫ് റിഥം, റിഥം അക്കാഡമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് തുടങ്ങിയ ഡാന്‍സ് സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളോടൊപ്പം കലാതിലകം റിയാ രവിയും, കലാപ്രതിഭ ആന്‍സല്‍ മുല്ലപ്പള്ളിയും അവതരിപ്പിച്ച കലാപരിപാടികളും പ്രശംസ പിടിച്ചുപറ്റി. പ്രമുഖ ടിവി അവതാരകയും സീരിയല്‍ നടിയുമായി ഡിനി ദാനിയേല്‍ മനോഹരമായ ഗാനമാലപിച്ചത് സദസ്സിനെ ഇളക്കിമറിച്ചു. നൃത്തം ചെയ്തുകൊണ്ടിരുന്ന കുട്ടികളോടൊപ്പം ചലച്ചിത്രതാരം അര്‍ച്ചനാ കവിയും ചുവടുകള്‍ വെച്ചത് കാണികള്‍ ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്.
ആഘോഷങ്ങളുടെ അവസാനം നടത്തിയ ഐഫോണ്‍ 6-ന്റെ നറുക്കെടുപ്പിനു സാബു നടുവീട്ടില്‍ നേതൃത്വം നല്കി. പ്രധാന സ്പോണ്‍സറായിരുന്ന ഔസേഫ് തോമസ് വിജയിക്ക് ഐഫോണ്‍ 6 സമ്മാനിച്ചു.
വളരെ വിപുലമായും ചിട്ടയോടെയും നടത്തിയ ഓണാഘോഷത്തിന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടൊപ്പം സന്തോഷ് നായര്‍, ടോമി അംബേനാട്ട്, ബിജി മാണി, ജെസ്സി റിന്‍സി, മോഹന്‍ സെബാസ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍, സിബു മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്കി. ജിമ്മി കണിയാലി അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം