ലൂക്കന്‍ പൊന്നോണം സെപ്റ്റംബര്‍ 12ന്
Wednesday, September 2, 2015 3:39 AM IST
ഡബ്ളിന്‍: ലൂക്കന്‍ മലയാളി ക്ളബിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 12നു (ശനി) രാവിലെ 10 മുതല്‍ ആറു വരെ പാമേഴ്സ് ടൌണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ പൊന്നോണം ആഘോഷിക്കുന്നു.

അത്തപ്പൂക്കളം, കായികമത്സരങ്ങള്‍, വടംവലി എന്നിവയ്ക്കുശേഷം ഓണസദ്യ, മാവേലി മന്നന് വരവേല്‍പ്പ്, പുലികളി, ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, സംഘനൃത്തങ്ങള്‍, ഓണപ്പാട്ട്, നാടന്‍ പാട്ട്, ഗാനമേള, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.

പ്രസിഡന്റ് ഡൊമിനിക് സാവിയോയുടെ നേതൃത്വത്തില്‍ റോയി പേരയില്‍, ജയന്‍ തോമസ്, ബിജു ഇടക്കുന്നത്ത്, തോമസ് കളത്തിപ്പറമ്പില്‍, റെജി കുര്യന്‍, സെബാസ്റ്യന്‍ കുന്നുംപുറം, ഷൈബു കൊച്ചിന്‍, ലിജോ അലക്സ്, ജോണ്‍സന്‍ ചക്കാലയ്ക്കല്‍, മാത്യൂസ് ചേലയ്ക്കല്‍, ബിജു മാടവന, ജിപ്സണ്‍ ജോസഫ്, സോജന്‍ ജോസഫ്, തമ്പി മത്തായി, ടോമി അട്ടിയില്‍, സണ്ണി ഇളംകുളത്ത്, ജോസ് മത്തായി, ബിനോയി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: റോയി പേരയില്‍ 0876694782, രാജി ഡൊമിനിക് 0892137888, ബിജു ഇടക്കുന്നത്ത് 0834330409.

റിപ്പോര്‍ട്ട്: രാജു കുന്നക്കാട്ട്