അറ്റോര്‍ണി ലാല്‍ വര്‍ഗീസിനു സ്റേറ്റ് ബാര്‍ ഓഫ് ടെക്സസിന്റെ അംഗീകാരം
Wednesday, September 2, 2015 3:37 AM IST
ഡാളസ്: കുറഞ്ഞ വരുമാനക്കാരായ ടെക്സസിലെ ജനങ്ങള്‍ക്ക് നിയമസഹായം നല്‍കിവരുന്ന അറ്റോര്‍ണി ലാല്‍ വര്‍ഗീസിന് സ്റേറ്റ് ബാര്‍ ഓഫ് ടെക്സസിന്റെ അംഗീകാരം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ലാല്‍ വര്‍ഗീസിനെ അംഗീകാരം തേടിയെത്തിയിരിക്കുന്നത്.

2007 മുതല്‍ സ്റേറ്റ് ബാര്‍ ഓഫ് ടെക്സസ്, പ്രൊബോത്തൊ കോളജ് മെംബര്‍, 1992 മുതല്‍ സ്റേറ്റ് ബാര്‍ ഓഫ് ടെക്സസ് മെംബര്‍ എന്നീ നിലകളില്‍ സേവനം ചെയ്തുവരുന്ന ലാല്‍ വര്‍ഗീസ്, ഡാളസിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ്. നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ ഭദ്രാസന നിയമോപദേശകന്‍, സഭാ ലീഗല്‍ കൌണ്‍സില്‍ മെംബര്‍ എന്നീ നിലകളിലും ലാല്‍ വര്‍ഗീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോസിയേഷന്‍, നാഷണല്‍ സൌത്ത് ഏഷ്യന്‍ ബാര്‍ അസോസിയേഷന്‍, ഡാളസ് ഏഷ്യന്‍, അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍, യുഎസ് ഇമിഗ്രേഷന്‍ ലോയോഴ്സ് അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളില്‍ ലാല്‍ വര്‍ഗീസ് സജീവമാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍