വേള്‍ഡ് മലയാളി കൌണ്‍സില്‍ സംയുക്ത ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിനു ഡാളസില്‍
Wednesday, September 2, 2015 3:35 AM IST
ഡാളസ്: ഇരുപതാം വയസിലേക്കു കടക്കുന്ന വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡാളസ്, നോര്‍ത്ത് ടെക്സസ്, ഡിഎഫ്ഡബ്ള്യൂ പ്രോവിന്‍സുകളുടെ സംയുക്ത ഓണാഘോഷം ശനിയാഴ്ച ഗാര്‍ലന്‍ഡിലുള്ള സെന്റ് തോമസ് കാത്തലിക് പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ നടത്തുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി ഓണാഘോഷ കമ്മിറ്റി അറിയിച്ചു.

വാഴയിലയില്‍ വിളമ്പുന്ന അതിസമൃദ്ധമായ ഓണസദ്യയും, കേരളത്തിന്റെ സംസ്കാരവും കലാപൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുന്ന കലാ പരിപാടികളുംകൊണ്ട് ഈ ആഘോഷം മനോഹരമാക്കുവാന്‍ അംഗങ്ങള്‍ എല്ലാം തയ്യാറെടുത്തു കഴിഞ്ഞു. ഐശ്യര്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണാഘോഷങ്ങളില്‍ പങ്കു ചേരുവാനും, ശ്രമങ്ങളില്‍ ഭാഗഭാക്കവുവാനും അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കമ്മിറ്റിക്കുവേണ്ടി മൂന്നു പ്രോവിന്‍സുകളുടെയും പ്രസിഡന്റുമാരായ വര്‍ഗീസ് മാത്യു, ഷാജി രാമപുരം, സെസില്‍ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്നു ക്ഷണിക്കുന്നു.

ഓണാഘോഷങ്ങള്‍ ശനിയാഴ്ച രാവിലെ 10.30നു തുടങ്ങുന്നതാണ്. കലാപരിപാടികള്‍ക്കുശേഷം ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. പ്രമോദ് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം