ഇസ്ലാഹി മദ്രസ ഉദ്ഘാടനവും പ്രവേശനോത്സവവും സെപ്റ്റംബര്‍ അഞ്ചിന്
Wednesday, September 2, 2015 3:35 AM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പുതുതായി സാല്‍മിയയില്‍ ആരംഭിക്കുന്ന ഇസ്ലാഹി മദ്രസയുടെ ഉദ്ഘാടനവും പ്രവേശനോത്സവവും സെപ്റ്റംബര്‍ അഞ്ചിന് (ശനി) രാവിലെ എട്ടിന് സാല്‍മിയ പാര്‍ക്കിന് സമീപത്തെ ഇഗ്നോ സെന്ററില്‍ നടക്കും.

കേരളത്തിലെ മത രംഗത്ത് ഏറ്റവും നൂതനമായ മദ്രസ സിലബസായ കൌണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സിഐഇആര്‍) തയാറാക്കിയ പാഠഭാഗ പ്രകാരമാണ് ക്ളാസ്. പരിശുദ്ധ ഖുര്‍ആന്‍, തജ്വീദ്, ഹിഫ്ള്‍, ചരിത്രം, കര്‍മ്മം, സ്വഭാവം, വിശ്വാസം, പ്രാര്‍ഥനകള്‍, അറബിക്, മലയാളം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള സിലബസാണ്. കലാ, കായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസില്‍ തുടര്‍പഠനത്തിന് അവസരവും ഉണ്ടായിരിക്കും. ക്ളാസുകള്‍ എല്ലാ ശനിയാഴ്ചകളിലും രാവിലെ എട്ടിനു തുടങ്ങും.

വിവരങ്ങള്‍ക്ക് 65829673, 55690937, 66393786.

അബാസിയ, ഫഹാഹീല്‍ എന്നിവിടങ്ങളിലും ഇസ്ലാഹി മദ്രസ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കുവൈത്തിലെ എല്ലാ ഏരിയകളില്‍ നിന്നും വാഹന സൌകര്യവും ലഭ്യമാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍