സൂറിച്ച് സിറ്റിയില്‍ പൊതുവഴിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
Wednesday, September 2, 2015 3:33 AM IST
സൂറിച്ച്: സൂറിച്ച് സിറ്റിയില്‍ വഴിയരികിലെ കുറ്റിക്കാട്ടില്‍നിന്നും പെരുമ്പാമ്പിനെ പിടികൂടി. തെരക്കേറിയ ഹോള്‍ സ്ട്രാസെയിലെ (ഒീവഹ ൃമലൈ) ചെടികളുടെ ഇടയിലാണ് വഴിപോക്കനായ യുവാവ് പെരുമ്പാമ്പിനെ കണ്ടത്. പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് പാമ്പുപിടത്തക്കാരനെ കൂട്ടിക്കൊണ്ടു വരുമ്പോള്‍ രസികനും കുതുകിയുമായ യുവാവ് പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. കൈയോടെ വിദഗ്ധന് കൈമാറി ടെറാറിയത്തിലാക്കി. 70 സെന്റി മീറ്റര്‍ നീളമുള്ള പാമ്പിന് വിഷമുള്ളതല്ല. സൂറിച്ചിലോ സ്വിസിലോ പൊതുവെ പാമ്പുകള്‍ വളരുന്ന കാലാവസ്ഥയല്ല. പോലീസ് ഉടമസ്ഥനെ അന്വേഷിക്കുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍