ബൂമോണ്ടിലെ ഓണാഘോഷം സെപ്റ്റംബര്‍ 12ന്
Tuesday, September 1, 2015 6:04 AM IST
ഡബ്ളിന്‍: ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ (ഐഐഒ) തുടര്‍ച്ചയായ പത്താമത് ഓണാഘോഷം വിപുലവും വൈവിധ്യമായ പരിപാടികളോടെ ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 12നു (ശനി) ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്കൂളില്‍ രാവിലെ 11നു ചെണ്ടമേളത്തോടെ തുടങ്ങുന്ന ആഘോഷത്തില്‍ തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ്, ഫാന്‍സിഡ്രസ്, സ്കിറ്റുകള്‍ തുടങ്ങിയ കലാപരിപാടികളും കസേരകളി, മിഠായി പെറുക്കല്‍, സുന്ദരിക്ക് പൊട്ടുകുത്തല്‍ തുടങ്ങിയ ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യ സോള്‍ ബീറ്റ്സ് ഡ്രോഹെഡ്ഗയുടെ ഗാനമേള എന്നിവയും ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോബി ജോസ് 0877881386, നിസന്‍ പോള്‍ 0873579577, സോണി ജോസഫ് 0876721284

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍