ഹൂസ്റണില്‍ കെസ്റര്‍ ലൈവ് 2015 സംഗീത നിശ ഒക്ടോബര്‍ നാലിന്; ഒരുക്കങ്ങള്‍ ആരംഭിച്ചു
Tuesday, September 1, 2015 6:00 AM IST
ഹൂസ്റണ്‍: ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് ക്രിസ്തീയ സംഗീത ലോകത്തെ അതുല്യപ്രതിഭയായി മാറിയ കെസ്റര്‍, കെസ്റര്‍ ലൈവ് 2015 ഷോയുമായി ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്നു.

എംഎം എന്റര്‍ടെയ്ന്‍മെന്റും റെഡിമെര്‍ കിംഗ്ഡവും സംയുക്തമായി അവതരിപ്പിക്കുന്ന സംഗീതനിശയുടെ ടിക്കറ്റ് വിതരണം ഹൂസ്റണില്‍ കിക്ക് ഓഫ് ചെയ്തു.

ഓഗസ്റ് 27ന് പാം ഇന്ത്യ റസ്ററന്റില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഇമ്മാനുവല്‍ മാര്‍ത്തോമ ഇടവക വികാരി റവ. സജു മാത്യു, മോഡേണ്‍ ഒപ്റ്റിക്കല്‍സ് ഡയറക്ടര്‍ ഏലിയാസര്‍ ചാക്കോയ്ക്ക് ആദ്യ ടിക്കറ്റ് നല്‍കി കിക്ക് ഓഫ് നിര്‍വഹിച്ചു. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും സഹപ്രവര്‍ത്തകരും സന്നിഹിതരായി പരിപാടിയുടെ വിജയത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു.

ആദ്യമായി അമേരിക്കയിലെത്തുന്ന കെസ്റര്‍, മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. അദ്ദേഹത്തോടൊപ്പം പ്രശസ്ത ഗായകരായ ബിനോയ് ചാക്കോ, സിസിലി ഏബ്രഹാം എന്നിവരും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രയോടൊപ്പം അണിനിരക്കുന്നു.

ഒക്ടോബര്‍ നാലിനു (ഞായര്‍) വൈകുന്നേരം ആറിന് സ്റാഫോഡിലുള്ള ഇമ്മാനുവല്‍ സെന്ററില്‍ നടക്കുന്ന അനശ്വര സംഗീതനിശ ഹൂസ്റണ്‍ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കുന്ന ഒരു അനുഗ്രഹീത ആത്മീയ അനുഭവമായി മാറുമെന്നു സംഘാടകര്‍ അവകാശപ്പെട്ടു.

പരിപാടിയില്‍നിന്നു ലഭിക്കുന്ന ഫണ്ടിന്റെ ഒരു വിഹിതം റാന്നിയുടെ കിഴക്കന്‍ മേഖലയിലുള്ള ആദിവാസി കുട്ടികളുടെ പഠനത്തിനായി വിനിയോഗിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റോയി ജോര്‍ജ് 832 642 5607, ജോസഫ് വര്‍ഗീസ് 832 605 6715, ഫിന്നി രാജു 832 646 9078. ംംം.ൃലറലലാലൃസശിഴറീാ.രീാ നിന്നും ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി