ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്റ്റംബര്‍ ഒന്നിന്
Tuesday, September 1, 2015 5:57 AM IST
ന്യൂഡല്‍ഹി: ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റിന്റെയും ഗുരുധര്‍മ പ്രചാരണസഭ ഡല്‍ഹി യൂണിറ്റിന്റെയും നോയിഡ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ 161-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷം കേരള ഹൌസില്‍ സെപ്റ്റംബര്‍ ഒന്നിനു (ചൊവ്വ) വൈകുന്നേരം ആറിനു നടക്കും.

ശിവഗിരിമഠം ബോര്‍ഡ് മെംബറും ചാലക്കുടി ശ്രീനാരായണ ഗുരു ചൈതന്യ മഠം പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ഗുരുധര്‍മ്മ പ്രചാരണസഭ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. കുഞ്ഞുമോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ശ്രീനാരായണ മൂവ്മെന്റ് പ്രസിഡന്റ് എസ്. സുവര്‍ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയിലേക്ക് എല്ലാ ശ്രീനാരായണഭക്തരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്