കല കുവൈറ്റ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
Tuesday, September 1, 2015 5:02 AM IST
കുവൈറ്റ്: യുഎഇ എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ കല കുവൈറ്റ് ബാഡ് മിണ്ടണ്‍ ടൂര്‍ണമെണ്ട് സംഘടിപ്പിക്കുന്നു. കലയുടെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിക്കുന്ന 47 ടീമുകളായിരിക്കും മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഫഹഹീല്‍ സ്പോര്‍ട്സ് ക്ളബ്ബില്‍ സെപ്റ്റംബര്‍ നാലിനു രാവിലെ 8.30 ന് യുഎഇ എക്സ്ചേഞ്ച് ബിസിനസ്സ് ഡെവലപ്മെന്റ് മാനേജര്‍ രഞ്ജിത്ത് പിള്ള മത്സരം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു മുന്നു തലത്തില്‍ ക്രമീകരിച്ചിട്ടുള്ള പ്രൊഫഷനല്‍, അഡ്വാന്‍സ്ഡ്, വനിതാ ടീമുകളുടെ മത്സരങ്ങളാണു നടക്കുന്നത്.

മത്സരങ്ങള്‍ക്കായി റഫറികളും വോളണ്ടിയര്‍മാരുമുള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണു കല കുവൈറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കലകുവൈറ്റ് സ്പോര്‍ട്സ് സെക്രട്ടറി ജിജോ ഡൊമിനിക്കുമായി ബന്ധപ്പെടാവുന്നതാണ് 9726 4683.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍