മൂന്നാമത് എന്‍വൈഎംഎസ്സി വോളിബോള്‍ വിജയികള്‍
Tuesday, September 1, 2015 5:00 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ മൂന്നാമത് ഐലന്റ് കപ്പ് എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള വോളിബോള്‍ ടൂര്‍ണമെന്റ് ആവേശോജ്വലമായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ എന്‍.ജെ ബാഡ്ഷാസിനെ 25-23, 25-22 എന്നീ സ്കോറുകള്‍ക്കു ഫൈനലില്‍ എന്‍വൈഎംഎസ്സി തോല്‍പിച്ചു.

ക്യൂന്‍സ് സെന്റ് ജോണ്‍സ് കോളജില്‍ നടന്ന മത്സരത്തില്‍ വാഷിംഗ്ടണ്‍, ന്യൂജേഴ്സി, ഫിലാഡല്‍ഫിയ, റോക്ക്ലാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് എട്ടു ടീമുകള്‍ പങ്കെടുത്തു. ഗ്രാന്‍ഡ് സ്പോണ്‍സറായ ഡോ. തോമസ് മാത്യു (ഹില്‍സൈഡ് ഇന്റര്‍നാഷണല്‍ മെഡിസിന്‍) സമ്മാനദാനം നിര്‍വഹിച്ചു. സൈമണ്‍ ജോര്‍ജ്, (സ്റെര്‍ലിംഗ് സീ ഫുഡ്) എംവിപി ബെന്‍സണ്‍ തോമസ് ട്രോഫി സമ്മാനിച്ചു. വോളിബോള്‍ കോര്‍ഡിനേറ്റര്‍ ബിഞ്ചു ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി സഖറിയാ മത്തായി, ട്രഷറര്‍ മാത്യു ചെറുവള്ളില്‍, പ്രസിഡന്റ് ഈപ്പന്‍ ചാക്കോ എന്നിവര്‍ ടീം അംഗങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം