മലേഷ്യയില്‍ മലയാളികള്‍ ഓണം ആഘോഷിച്ചു
Monday, August 31, 2015 8:21 AM IST
സെലങ്ങോര്‍: മലേഷ്യയിലെ സെലങ്ങോര്‍ ജില്ലയിലെ പുച്ചോങ്ങില്‍ താമസിക്കുന്ന മലയാളികള്‍ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കൊച്ചുകുട്ടികളുള്‍പ്പെടെയുള്ളവര്‍ വിവിധ കലാപരിപാടികളും പൂക്കളമിടീല്‍, കരോക്കെ ഗാനമേള തുടങ്ങിയവ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

ആഘോഷ പരിപാടികള്‍ക്ക് ജി. സോമരാജന്‍, രാഹുല്‍, അനീഷ് ജോസഫ്, പ്രദീപന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.