ബ്രോംലി പെറ്റ്സ് വുഡില്‍ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് മരിച്ചു
Monday, August 31, 2015 8:19 AM IST
ബ്രോംലി: ബ്രോംലി കൌണ്ടിയിലെ പെറ്റ്സ് വുഡില്‍ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് മരിച്ചു. റോയി ചിറ്റിലപ്പിള്ളി-നില്‍ജോ ദമ്പതികളുടെ ഇളയ മകന്‍ ജെറാള്‍ഡ് ആണ് മരിച്ചത്. ജന്മനാ അസുഖബാധിതനായിരുന്നു ജെറാള്‍ഡ്.

തൃശൂര്‍ സ്വദേശികളായ റോയി ദമ്പതികള്‍ മുംബൈ പവായിയില്‍ അമ്മ അല്‍ഫോന്‍സാ പോളിനോടൊപ്പം സ്ഥിരതാമസമാക്കിയവാരാണ്. ജോലി സൌകര്യാര്‍ഥം യുകെയില്‍ എത്തിയ റോയി ബാങ്ക് ഉദ്യോസ്ഥനാണ്. റോയിയുടെ സഹോദരന്മാരായ റോബിന്‍ ചിറ്റിലപ്പള്ളി (ഹെല്‍ത്താം), റോക്കി ചിറ്റിലപ്പിള്ളി (ന്യുബെറി) എന്നിവരും യുകെയില്‍ തന്നെ ഉണ്ട്.

മലയാളി അസോസിയേഷനുകളില്‍ സജീവ സാന്നിധ്യമായ റോയിയുടെയും നില്‍ജോയുടെയും ദുഖത്തില്‍ പങ്കു ചേരുന്നതായും ജെറാള്‍ഡിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായും അസോസിയേഷനുവേണ്ടി അനു ജോസഫ് അറിയിച്ചു.

സെന്റ് മാര്‍ക്സ് സ്കൂളില്‍ നാലാം തരത്തില്‍ പഠിക്കുന്ന ഐസക് (8 വയസ്) ജയിഡന്‍ (3 വയസ്) എന്നിവര്‍ സഹോദരങ്ങളാണ്.

മൃതദേഹം പ്രിന്‍സസ് റോയല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ