ഇന്ത്യന്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മിലാന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Monday, August 31, 2015 6:26 AM IST
റോം: ഇന്ത്യന്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് മിലാന്‍ (ഇംകാം-ശാരമാ) ന്റെ ഓണാഘോഷം സെപ്റ്റംബര്‍ ആറിനു (ഞായര്‍) നടക്കും. കസിന ദെ പെക്കിയിലെ പെയത്തറോ ദെല്ല മര്‍ത്തേസനാ തിയറ്ററില്‍ അത്തപൂക്കളമത്സരത്തോടെ ആഘോഷപരിപാടികള്‍ക്കു തുടക്കം കുറിക്കും.

വടംവലി മത്സരം, തിരുവാതിര, സിനിമാറ്റിക് ഡാന്‍സുകള്‍, മറ്റു നൃത്തരൂപങ്ങള്‍, കോമഡി പ്രോഗ്രാം, ഓണസദ്യ എന്നിവയും ജിനോ കുന്നുംപുറം, രൂപ, രേവതി, വിപിന്‍ സെവ്യര്‍, ശ്രേയമോള്‍ എന്നിവര്‍ അണിനിരക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഷാജി ചേരിയില്‍ അറിയിച്ചു.