ജയറാമിനെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങി
Monday, August 31, 2015 6:14 AM IST
ഒന്റാരിയോ: പ്രശസ്ത മലയാള ചലച്ചിത്രതാരം ജയറാമിനെ വരവേല്‍ക്കാന്‍ കാനഡ ഒരുങ്ങി. സെപ്റ്റംബര്‍ അഞ്ചിനു (ശനി) വൈകുന്നേരം 6.30നു ഓക്ക്വില്‍ മീറ്റിംഗ് ഹാളില്‍ നടക്കുന്ന ജയറാം ഷോയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകരായ കല കാനഡയുടെ ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിന്റെ കലാ പ്രസ്ഥാനങ്ങളെയും കലകളെയും പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന കലയുടെ 2015ലെ ജയറാം ഷോ എന്ന ഓണവിരുന്നിലേക്കുള്ള പ്രധാന സ്പോണ്‍സര്‍ മനോജ് കാരാത്ത ആണ്.

1700 ലധികം ഇരിപ്പിട സൌകര്യമുള്ള ഓഡിറ്റോറിയത്തിന്റെ ഇരു പ്രവേശന കവാടങ്ങളിലൂടെയും പ്രേക്ഷകര്‍ക്കു പ്രവേശനം അനുവദിക്കുന്നതാണ്. ആയിരത്തിലധികം വാഹന പാര്‍ക്കിംഗ്, മലയാള തനിമയുള്ള ഭക്ഷണ സ്റാള്‍ എന്നിവ ഷോയുടെ പ്രത്യേകതയാണ്. പ്രീമിയം, പ്ളാറ്റിനം, ഗോള്‍ഡ്, സില്‍വര്‍ എന്നീ വിവിധ തരത്തിലുള്ള ടിക്കറ്റുകള്‍ (ഡോളര്‍ 500, 200, 100, 50) നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ (വു://ാ്യരശ്യേ.ൌഹലസവമ.രീാ/ഷമ്യമൃമാവീെം2015ബയ്യൌബ2089851) വാങ്ങാവുന്നതാണ്. പ്രത്യേക ടിക്കറ്റ് കൌണ്ടര്‍ പ്രധാന കവാടങ്ങളിലും സജ്ജ മാക്കിയിട്ടുണ്ട്. ജയറാമിനെ കൂടാതെ, ധര്‍മജന്‍, പിഷാരടി, പാഷാണം, ഉണ്ണി മേനോന്‍, നാദിര്‍ഷ എന്നിവരും പരിപാടികളുമായി രംഗത്തുണ്ട്.

ഷോയുടെ വിജയത്തിനായി എല്ലാ അഭ്യുദയകാംഷികളുടെയും സഹകരണം കല കാനഡ അഭ്യര്‍ഥിച്ചു. വാഹന പാര്‍ക്കിംഗ്, പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെ പ്രത്യേക സഹായികളെയും നിയോഗിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ദിവാകരന്‍ 647 669 9715, രാജേന്ദ്രന്‍ 416 543 2830, സതീഷ് 905 330 9590 ീൃ വു://ംംം.സമഹമരമിമറമ.രീാ ആയി ബന്ധപ്പെടുക.