ലണ്ടന്‍: ഹേവാര്‍ഡ്സ് ഹീത്ത് ഫ്രണ്ട്സ് ഫാമിലി ക്ളബിന്റെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ 12നു (ശനി) ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ആരംഭിക്കും. വൈകുന്നേരം നാലിനു മാവേലിമന്നനു വരവേല്‍പ്പു നല്‍കും. തുടര്‍ന്നു ഹേവാര്‍ഡ്സ് ഹീത്ത് മെഥോഡിസ്റ് പള്ളി ഹാളില്‍ ആരംഭിക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഹണ്ടിംഗ്ടണ് ഡിസ്ട്രിക് കൌണ്‍സിലറും യുവനേതാവുമായ ലീഡോ ജോര്‍ജ് നിര്‍വഹിക്കും. പ്രസിഡന്റ് ജിജോ അരയത്ത് അധ്യക്ഷത വഹിക്കും.
തുടര്‍ന്നു വിവിധ ഓണക്കളികളും കായിക മത്സരങ്ങളും അരങ്ങേറും. വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന കലാസന്ധ്യയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരുവാതികളി, സമൂഹഗാനം, ഒപ്പന, ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, ക്ളാസിക്കല്‍ ഡാന്‍സ് തുടങ്ങിയ ആഘോഷ പരിപാടികള്‍ അരങ്ങേറും. ഗ്രേയ്സ് മെലോഡിയസ് ഹാംഷെയര്‍ അവതരിപ്പിക്കുന്ന ഗാനമേള ആഘോഷ പരിപാടികള്‍ മികവുറ്റതാക്കും.
തുടര്‍ന്നു മുസരീസ് ഹോട്ടല്‍ ഒരുക്കുന്ന ഓണസദ്യയോടുകൂടി പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടികള്‍ക്കു മുന്‍കാല ഭാരവാഹികളായ സദാനന്ദന് ദിവാകരന്, ഷൈന്‍ ജോസഫ്, രാജു ലൂക്കോസ്, ബേസില്‍ ബേബി, സജി ജോണ്‍, സാബു ജോണ്‍, വര്‍ഗീസ് ഇട്ടാര്, ദിനേശ്, ഗംഗാ പ്രസാദ്, ഷിബു മാത്യു, സണ്ണി ഇടത്തില്‍, അജിത്, ജിജോ ആന്‍ഡ്രൂസ്, ജെമ്മു കുര്യന്, അരുണ്‍ പീറ്റര്‍, ഏബ്രഹാം ജേക്കബ് തരകന്, ഉണ്ണി പറമ്പില്‍, ജോസ് സാമുവല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.