ഫുജൈറ ദിബയില്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസ് സെപ്റ്റംബര്‍ നാലിന്
Monday, August 31, 2015 6:10 AM IST
ദുബായി: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാള്‍ ദിബയില്‍ ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ നാലിനു (വെള്ളി) രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൌസില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാന്‍ അവസരം ലഭിക്കും. തുടര്‍ന്നു കോണ്‍സുലര്‍ സേവനവും ലഭ്യമാണ്.

അഫിഡവിറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍, പവര്‍ ഓഫ് അറ്റോര്‍ണി, പാസ്പോര്‍ട്ട് അനുബന്ധ സേവനങ്ങള്‍ക്ക് ഈസ്റ് കോസ്റ് മേഖലയിലെ മുഴുവന്‍ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 055 5597104, 09 2446064.