ഏകദിന ശില്പശാല സംഘടിപ്പിച്ചു
Saturday, August 29, 2015 9:20 AM IST
ബംഗളൂരു: ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ ഇടവകകളിലെ പത്താം ക്ളാസ് വിദ്യാര്‍ഥികള്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ക്രിസ്ത വിദ്യാലയ കന്നഡ മീഡിയം സ്കൂളില്‍ നടന്ന ശില്പശാല ക്രൈസ്റ് യൂണിവേഴ്സിറ്റി ചീഫ് ഫിനാന്‍സ് ഓഫീസര്‍ റവ.ഡോ. വര്‍ഗീസ് കേളന്‍പറമ്പില്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. ലെയ്റ്റി കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍ ആമുഖപ്രഭാഷണം നടത്തി. പ്രഫ. ജാന്‍സി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. സിസ്റര്‍റോസന്ന,സിസ്റ്റര്‍ ഷാരോണ്‍, ബ്രദര്‍ തോമസ്,ബ്രദര്‍ജെയ്ക്ക്, ബ്രദര്‍ ജില്‍സണ്‍, ബ്രദര്‍ റിനീഷ്, ബ്രദര്‍ ജോജോ,ബ്രദര്‍ബിപിന്‍, ബ്രദര്‍ ജിജിത്, ബ്രദര്‍ സിനോജ്, ബ്രദര്‍ അജിന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു.

മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. സജി പരിയപ്പനാല്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ആന്റണി പയ്യപ്പിള്ളി, സിസ്റര്‍ ജോയ്സ് സിഎംസി, മിഷന്‍ലീഗ് പ്രസിഡന്റ് ഫിലിപ് മാത്യു, സെക്രട്ടറി മാത്യു തോമസ്, മീര ജോര്‍ജ്, ജിനി, ഗ്ളിന്‍സ് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. വിവിധ ഇടവകകളില്‍ നിന്നായി നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ശില്പശാലയില്‍ പങ്കെടുത്തു.