മസ്ക്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പാചരണം
Saturday, August 29, 2015 9:08 AM IST
മസ്ക്കറ്റ്: സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള എട്ടു നോമ്പാചരണം ഓഗസ്റ് 31നു (തിങ്കള്‍) മുതല്‍ സെപ്റ്റംബര്‍ ഏഴു (തിങ്കള്‍) വരെ ആഘോഷിക്കുന്നു.

എല്ലാ ദിവസവും വൈകുന്നേരം 7.30ന് സന്ധ്യ പ്രാര്‍ഥന, തുടര്‍ന്നു വിശുദ്ധ കുര്‍ബാന, നേര്‍ച്ച, പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥന എന്നിവ ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ ഒന്നിനു (ചൊവ്വ) മോര്‍ ബസേലിയോസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മയാചരണവും ഉണ്ടായിരിക്കും.

എട്ടു നോമ്പാചരണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി വികാരി ഫാ. ഡേവിസ് പാറയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം