അബര്‍ഡീനില്‍ യാക്കോബായ കുടുംബസംഗമം സെപ്റ്റംബര്‍ 12, 13 തീയതികളില്‍
Saturday, August 29, 2015 9:02 AM IST
ലണ്ടന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യുകെ റീജണിലെ ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന്റെ ലോഗോ മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയില്‍ യുകെ മേഖലയുടെ മുന്‍ പാത്രയര്‍ക്കല്‍ വികാരി മാത്യുസ് മോര്‍ അഫ്രേം പ്രകാശനം ചെയ്തു.

ഞായറാഴ്ച ഇടവകയുടെ പ്രധാന പെരുന്നാളായ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചു ഇടവകയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തദവസരത്തില്‍ മാഞ്ചസ്റര്‍ ഇടവകാംഗങ്ങളോടൊപ്പം ഇടവക വികാരി ഫാ. എല്‍ദോസ് വട്ടപറമ്പില്‍, യുകെ കൌണ്‍സില്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, ഫാ. പീറ്റര്‍ കുര്യാക്കോസ്, കൌണ്‍സില്‍ ട്രഷറര്‍ ജേക്കബ് കോശി, ഇടവക സെക്രട്ടറി ബിജോയ് ഏലിയാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബ്ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഇടവകയുടെ ആതിഥേയയത്തില്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാക്കാ 1 നഗറില്‍ നടക്കുന്ന ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

പ്രോഗ്രാം നടക്കുന്ന വേദിയുടെ വിലാസം: ങമരസശല അരമറല്യാ, ടഹൌഴ ഞീമറ, ടീിലവമ്ലി,അയലൃറലലി അആ39 3ഉഎ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍