ഓസ്ട്രിയയിലെ യൂണിവേഴ്സിറ്റികള്‍ ലോകനിലവാരത്തില്‍ പിന്നോക്കം
Saturday, August 29, 2015 9:01 AM IST
വിയന്ന: ഓസ്ട്രിയയിലെ യൂണിവേഴ്സിറ്റികള്‍ ലോകനിലവാരത്തില്‍ നിന്നും പിന്നോക്കം പോയതായി സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഓസ്ട്രിയയിലെ പ്രശസ്ത സര്‍വകലാശാലകളൊന്നും തന്നെ ആദ്യത്തെ 150 റാങ്കില്‍ കടന്നു കൂടിയില്ല. ഓസ്ട്രിയയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ വിയന്ന യൂണിവേഴ്സിറ്റി 150 നും 200നും ഇടയിലും മെഡിക്കല്‍ യൂണിവേഴ്സിറ്റി വിയന്ന, ഇന്‍സ്ബ്രുക്ക് സര്‍വകലാശാല എന്നിവ 201 നും 300 നുമിടയിലും ഗ്രാസിലെ ആരോഗ്യ സര്‍വകലാശാല, വിയന്ന ടെക്നിക്കല്‍ സര്‍വകലാശാല എന്നിവ 400നും 500 നുമിടയിലും സ്ഥാനം പിടിച്ചു.

ഷാംങ്ഹായ് റാങ്കിംഗില്‍ വേള്‍ഡ് യൂണിവേഴ്സിറ്റീസ് പുറത്തിറക്കിയ 500 സര്‍വകലാശാലകളുടെ പട്ടികയിലാണ് പുതിയ കണ്െടത്തലുകള്‍.

ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളായി അമേരിക്കയിലെ ഹാര്‍വാര്‍ഡ്, സ്റാന്‍ഫോര്‍ഡ്, മസാച്ചുസെറ്റ്സ് ഇന്‍സ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (ങകഠ) എന്നിവ ആദ്യ സ്ഥാനങ്ങളിലെത്തി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍