ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം സെപ്റ്റംബര്‍ 13ന്
Saturday, August 29, 2015 8:57 AM IST
ഡാര്‍വിന്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 13നു (ഞായര്‍) ആഘോഷിക്കുന്നു.

വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം മലയാള സിനിമാ രംഗത്തും ടിവി ഷോകളിലും നിറഞ്ഞു നില്‍ക്കുന്ന മീരാ നന്ദന്‍, അഞ്ചു അരവിന്ദ്, മനോജ് ഗിന്നസ്, കലാഭവന്‍ സന്തോഷ്, ഐഡിയ സ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ് തുടങ്ങി ഒമ്പതോളം പേരടങ്ങുന്ന 'ഓണനിലാവ്' എന്ന സ്റേജ്ഷോ അരങ്ങേറും.

അസോസിയേഷന്റെ പുതിയ ഭാരവാഹികളായി ജെന്നി സന്തോഷ് (പ്രസിഡന്റ്), ജിജോ ജോസഫ് കുമരകം (വൈസ് പ്രസിഡന്റ്), ബിബിന്‍ മാത്യു പാഴൂര്‍ (സെക്രട്ടറി), ഷിജു സ്കറിയ (ജോയിന്റ് സെക്രട്ടറി), റോബിന്‍ മാത്യു (ട്രഷറര്‍), സജേഷ് പോള്‍ വള്ളൂപ്പാറ (പിആര്‍ഒ), ബിനോയ് ഫിലിപ്പ് (ലീഗല്‍ അഡ്വൈസര്‍) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അശോക് സുരേന്ദ്രന്‍, ബേസില്‍ മത്തായി, ബിജു ജേക്കബ്, ഡിജോ സെബാസ്റ്യന്‍, ഡിനൈസ് ഡേവിഡ്, ജോര്‍ജ് കെ. വര്‍ഗീസ്, ഗിരീഷ് കുമാര്‍, രാജീവ് ജോസ്, ഷിജി സജി, സുജേഷ് സി. മാത്യു, സനില്‍ ജെ. കാരിക്കല്‍, ഉല്ലാസ് മാത്യു, വിനീത് വി. കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഓഗസ്റ് 15നു ഇന്ത്യന്‍ സ്വാതന്ത്യ്രദിനം സമുചിതമായി ആഘോഷിച്ചു. ജിംഗിളി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ജെന്നി സന്തോഷ് പതാക ഉയര്‍ത്തി. തദവസരത്തില്‍ 'ഓണനിലാവ്' ഷോയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയും നടന്നു. ദേശീയ ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്