സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ഓഗസ്റ് 30ന്
Saturday, August 29, 2015 8:53 AM IST
ലണ്ടന്‍: സ്വാന്‍സിയിലെ ജനകീയ മലയാളി സംഘടനയായ സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ പത്താമത് വാര്‍ഷികവും ഓണാഘോഷവും ഓഗസ്റ് 30നു (ഞായര്‍) പോണ്‍റ്റിലീവ് വില്ലേജ് ഹാളില്‍ നടത്തുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് അത്തപൂവിടല്‍ മത്സരത്തോടുകൂടി ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ വടംവലി മത്സരവും ഓണസദ്യയും ഉണ്ടായിരിക്കും.

വൈകുന്നേരം ആറിന് ആഘോഷ വേദിയിലേക്ക് മാവേലി മന്നനെ ആനയിക്കും. തുടര്‍ന്നു ഗ്രേസ് മെലഡീസ് മ്യൂസിക് ബാന്‍ഡും സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി അവതരിപ്പിക്കുന്ന 'നിറസന്ധ്യ' ഉണ്ടായിരിക്കും. പരിപാടിയില്‍ അസോസിയേഷന്റെ യുവനിരകളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന തിരുവാതിരകളി, വള്ളംകളി, വൈവിധ്യമാര്‍ന്ന നൃത്തനിര്‍ത്യങ്ങള്‍, ഓണപ്പാടുകള്‍, കോമഡി സ്കിറ്റ്, കപ്പിള്‍ ഡാന്‍സ്, ഗ്രേസ് മെലഡീസ് മ്യൂസിക് ബാന്‍ഡിന്റെ ഗാനമേള, മിമിക്സ് പരേഡ് എന്നിവ അരങ്ങേറും.

ആഘോഷ പരിപാടിയിലേക്ക് സ്വാന്‍സി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഉലഹന്നാന്‍ (പ്രസിഡന്റ്) 0786 416 1361, സിറിയക് പി. ജോര്‍ജ് (ജനറല്‍ സെക്രട്ടറി) 0777 345 4387.