എംജിഎം സ്റഡി സെന്റര്‍ പത്തൊമ്പതാം വര്‍ഷത്തിലേക്ക്
Saturday, August 29, 2015 8:52 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ മക്കളെ മാതൃഭാഷയും ഭാരത സംസ്കാരവും പഠിപ്പിക്കുന്നതിനായി യോങ്കേഴ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച എംജിഎം സ്റഡി സെന്ററില്‍ പത്തൊമ്പതാമത് അധ്യയനവര്‍ഷം സെപ്റ്റംബര്‍ ആറിനു (ഞായര്‍) ആരംഭിക്കും.

എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഏഴു വരെ യോങ്കേഴ്സിലെ പബ്ളിക് സ്കൂള്‍ 29ല്‍ വച്ചാണ് ക്ളാസുകള്‍ നടക്കുന്നത്.

മാതൃഭാഷയായ മലയാളം, ശാസ്ത്രീയ സംഗീതം, വിവിധ നൃത്തരൂപങ്ങള്‍, വയലിന്‍, പിയാനോ, പ്രസംഗം, ബാസ്കറ്റ് ബോള്‍ തുടങ്ങി വിവിധ മേഖലകളില്‍ വിദഗ്ധരായ അധ്യാപകര്‍ ക്ളാസുകള്‍ എടുക്കുന്നു.

2015-16 വര്‍ഷത്തെ പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ ഫാ. നൈനാന്‍ ടി. ഈശോ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ടി. ഈശോ 914 645 0101.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി