പ്രണയത്തിനും മീതേ ജയറാം ഷോയുടെ ത്രില്ലില്‍ പ്രിയാമണി
Thursday, August 27, 2015 9:04 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്ന വിനോദ വസന്തമായ ജയറാം ഷോയില്‍ പങ്കെടുക്കുന്ന ത്രില്ലിലാണു പ്രശസ്ത നടി പ്രിയാമണി. അമേരിക്കയിലേക്കു പറക്കാനുള്ള വീസ എത്തിക്കഴിഞ്ഞു. മഴവില്‍ മനോരമയിലെ ഡിഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയുടെ വേദിയില്‍ ജഡ്ജായും നടനവൈഭവം തെളിയിച്ചുമൊക്കെ ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രീതിയാര്‍ജിച്ചിരിക്കുകയാണ് പ്രിയാമണി. അതിനിടെ, മറ്റൊരു ഹോട്ട് ന്യൂസും എത്തിയിരിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലായിരുന്നു അത്. സംഭവം തുറന്നു പറഞ്ഞത് പ്രിയ തന്നെയാണ്. താന്‍ കഴിഞ്ഞ നാലു വര്‍ഷമായി മുസ്തഫ രാജ് എന്നൊരാളുമായി പ്രണയത്തിലാണെന്നും മുസ്തഫ ഇവന്റ് മാനേജ്മെന്റ് ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും പ്രിയാമണി വെളിപ്പെടുത്തി. ഡിഫോര്‍ ഡാന്‍സിലെ മൂന്നു വിധികര്‍ത്താക്കളില്‍ ഒരാളാണു പ്രിയാമണി.

മഴവില്‍ മനോരമയുടെ ജഡ്ജിംഗ് തെരക്കിനിടയിലും കൊച്ചിയില്‍ നടക്കുന്ന ജയറാം ഷോയുടെ റിഹേഴ്സല്‍ ക്യാമ്പില്‍ പ്രിയ മുടങ്ങാതെ എത്തുന്നു. അമേരിക്കയില്‍ ഷോകള്‍ നിരവധി അവതരിപ്പിച്ചിട്ടുണ്െടങ്കിലും ജയറാം ടീമിനൊപ്പം ഇതാദ്യമാണു ഷോയിലെ പ്രധാന നായികകൂടിയായ പ്രിയ പങ്കെടുക്കുന്നത്.

ജയറാം ഷോയില്‍ പ്രിയാമണിയെക്കൂടാതെ, രമേഷ് പിഷാരടി, ബഡായി ബംഗ്ളാവ് ഫെയിം ആര്യ, ഗായകന്‍ ഉണ്ണിമേനോന്‍, ധര്‍മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഹരിശ്രീ യൂസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡ് ഗ്ളോബല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റാണു(യുജിഎം) പരിപാടിയുടെ നാഷണല്‍ സ്പോണ്‍സര്‍.

അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളില്‍ ജയറാം ഷോ അരങ്ങേറുന്നുണ്ട്. സെപ്റ്റംബര്‍ 12ന് ന്യൂയോര്‍ക്കിലും (ഇീഹറലി ഇലിലൃേ അൌറശീൃശൌാ, 6530 ഗശലിൈമ ആഹ്റ (മ ഝൌലലി ഇീഹഹലഴല), എഹൌവെശിഴ, ചഥ 11367) സെപ്റ്റംബര്‍ 13ന് ന്യൂജേഴ്സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്സാണ് മലയാളികള്‍ക്കായി ഒരുക്കുന്നത്.

വിവരങ്ങള്‍ക്ക്: സജി ഹെഡ്ജ് ഇവന്റ്സ് (516) 433 4310

ംംം.വലറഴലല്ലിി്യ.രീാ, വലറഴലയൃീസലൃമഴല@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍