പ്രവാസി മലയാളികള്‍ക്കു ലുലുവിന്റെ ഓണസമ്മാനം
Thursday, August 27, 2015 9:02 AM IST
റിയാദ്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ഗള്‍ഫിലുള്ള മലയാളികള്‍ക്ക് ഓണസമ്മാനമായി യൂറോ സ്റാര്‍ ഏഷ്യാനെറ്റ് മൊബൈല്‍ ടിവി പാക്കേജ് ഗള്‍ഫിലുടനീളം വിതരണമാരംഭിച്ചു. ഇതിന്റെ സൌദി അറേബ്യയിലെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം റിയാദിലെ മുറബയിലുള്ള റിയാദ് അവന്യുവിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ റീജണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദുണ്ണി നിര്‍വഹിച്ചു.

ഏഷ്യാനെറ്റ് മൊബൈല്‍ ടിവി ടാബ്ലെറ്റ് ഗള്‍ഫ് നാടുകളിലെ മുഴുവന്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ പ്രത്യേക കൌണ്ടറുകളില്‍ ലഭ്യമാണ്. യൂറോസ്റാര്‍ മൊബൈല്‍ ടാബ്ലറ്റുകള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 50 റിയാല്‍ വിലയുള്ള രണ്ടു മാസത്തെ ഏഷ്യാനെറ്റ് മൊബൈല്‍ ടിവി സബ്സ്ക്രിപ്ഷന്‍ സൌജന്യമായി ലഭിക്കും. 8 ജിബി റാമും 3ജി കണക്ടിവിറ്റിയുമുള്ള യൂറോസ്റാര്‍ ടാബിന്റെ വില 279 റിയാല്‍ മാത്രമാണ്. ഏഷ്യാനെറ്റ് മെബൈല്‍ ടിവിയില്‍ ഇപ്പോള്‍ 22 മലയാളം ചാലനുകളും കൂടാതെ നിരവധി റേഡിയോ സ്റേഷനുകളുമാണുള്ളത്. താമസിയാതെ നൂറു ടിവി ചാനലുകള്‍ ലഭ്യമായി തുടങ്ങുമെന്ന് യൂറോസ്റാര്‍ പ്രതിനിധി മണി നായര്‍ പറഞ്ഞു.

യൂറോസ്റ്റാറിനുപുറമെ 3ജി, 4ജി, വൈഫൈ കണക്ടിവിറ്റിയുള്ള എല്ലാ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ഏഷ്യാനെറ്റ് പാക്കേജ് ലഭ്യമാണ്.

ഏഷ്യാനെറ്റ് മൊബൈല്‍ ടിവി ആപ്പ് പ്ളേ സ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പാക്കേജ് മാത്രമായി വാങ്ങുന്നവര്‍ക്ക് ആറു മാസത്തെ ചാര്‍ജ് 90 റിയാല്‍ മാത്രമാണ്. എക്സ്പീരിയ ലാബ്സ് ആണ് ഈ ആപ്പ് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

യൂറോസ്റാര്‍ ചെയര്‍മാന്‍ രാജു ജത്വാനി, എക്സ്പീരിയ ലാബ്സ് പ്രസിഡന്റ് റോഷന്‍ ഡിസൂസ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍