ഓണാഘോഷം
Thursday, August 27, 2015 9:01 AM IST
ന്യൂഡല്‍ഹി: രോഹിണി സെന്റ് പാദ്രേപിയോ ഇടവകയിലെ ഓണാഘോഷങ്ങള്‍ ഓഗസ്റ് 30നു (ഞായര്‍) രാവിലെ 9.30 മുതല്‍ സെക്ടര്‍ മൂന്നിലെ ഭഗവാന്‍ മഹാവീര്‍ എംസിഡി കമ്യൂണിറ്റി സെന്ററില്‍ നടക്കും.

രാവിലെ 9.30നു വിശുദ്ധ കുര്‍ബാന, തുടര്‍ന്നു മാവേലിക്ക് വരവേല്‍പ്പ്, കായിക മത്സരങ്ങള്‍, ഇടവകയിലെ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍, ഓണസദ്യ എന്നിവ നടക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്