ഓസ്ട്രിയയില്‍ ഓണം ആഘോഷിക്കാന്‍ വിദേശികളും
Thursday, August 27, 2015 9:01 AM IST
വിയന്ന: ഓസ്ട്രിയന്‍ മലയാളികള്‍ക്കു കുടുംബസമേതം ഓണം ആഘോഷിക്കുവാന്‍ വിയന്നയിലെ മണ്‍സൂണ്‍ റസ്ററന്റ് അവസരം ഒരുക്കുന്നു. ഈ വര്‍ഷത്തെ മണ്‍സൂണിന്റെ ഓണസദ്യ, നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ്. ആയുര്‍വേദത്തിലെ ആറു രുചികളെ സമന്വയിപ്പിച്ച, 23 വിഭവങ്ങള്‍ അടങ്ങിയ പരമ്പരാഗത കേരളീയ സദ്യയാണ് ഈ വര്‍ഷം ഓണസമ്മാനമായി ഒരുക്കിയിരിക്കുന്നതെന്നു മണ്‍സൂണ്‍ ഡയറക്ടര്‍ വ്യക്തമാക്കി.

കുടുംബസമേതം ഓണസദ്യ കഴിക്കാന്‍ സൌകര്യമൊരുക്കുന്നതിനായി വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്കും വൈകുന്നേരവുമായാണ് ഓണസദ്യ ക്രമീകരിച്ചിരിക്കുന്നത്. നാടന്‍ വാഴയിലയില്‍ വിളമ്പുന്ന ചോറും രണ്ടുതരം പായസവുമടക്കം 23 തരം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ആസ്വദിക്കുവാന്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മലയാളികളും വിദേശികളും മണ്‍സൂണ്‍ റസ്ററന്റ് സന്ദര്‍ശിച്ചുവെന്നു ഡയറക്ടര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍