കൈരളി ബ്രിസ്ബെയ്നിന്റെ മെഗാ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Thursday, August 27, 2015 8:59 AM IST
ബ്രിസ്ബെയ്ന്‍: കൈരളി ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷന്റെ മെഗാ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിനു(ശനി) ഹോളണ്ട് പാര്‍ക്കിലുള്ള കാവേണ്ടിഷ് സ്റേറ്റ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ (ഇിൃ ീള ഇമ്ലിറശവെ ഞറ & ഒീഹഹമിറ ഞീമറ, ഒീഹഹമിറ ജമൃസ ഝഘഉ 4121) വിപുലമായി ആഘോഷിക്കുന്നു. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന ഓണാഘോഷത്തില്‍ സെമി ക്ളാസിക്കല്‍ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, ഗാനാവതരണങ്ങള്‍, ലഘുനാടകം, വള്ളംകളി, തിരുവാതിര തുടങ്ങിയവ അരങ്ങേറുമെന്ന് ഭാരവാഹികളായ ഷാജി തെക്കനത്, ഹണി പൈനേടത്ത് എന്നിവര്‍ അറിയിച്ചു.

സാജു കലവറ ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ, മാവേലിയുടെ വരവേല്‍പ്പ് എന്നിവയും ഉണ്ടാവും. ഓണസദ്യക്കുശേഷം രണ്ടു മുതല്‍ ജയരാജ് വാര്യരുടെ കാരികേച്ചര്‍ ഷോയും ഉണ്ടായിരിക്കും.

മെംബേഴ്സിന് 15 രൂപയും മെംബേഴ്സ് അല്ലാത്തവര്‍ക്ക് 25 രൂപയും ആണ് പ്രവേശന ഫീസ്. കൊച്ചു കുട്ടികള്‍ക്കുള്ള ഓണസമ്മാനമായി ഈ വര്‍ഷം ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു പ്രവേശനം സൌജന്യമാണ്. ഓഗസ്റ് 30നു മുമ്പ് പേര് രജിസ്റര്‍ ചെയ്യുന്നവര്‍ക്കു റിസര്‍വേഷന്‍ ലഭ്യമാണ്.

ഓണഘോഷം വിജയപ്രദമാക്കാന്‍ ബ്രിസ്ബെയ്ന്‍ നിവാസികളായ എല്ലാ മലയാളിസഹോദരങ്ങളും സഹായിക്കണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടകര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ടോം ജോസഫ്